കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ. അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നുകരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതായി എന്ന അർത്ഥമില്ലെന്നും കുഴൽനാടൻ പ്രതികരിച്ചു.
ഉത്തരവിന്റെ പൂർണ്ണരൂപം ലഭിച്ചശേഷം വിശദമായി പഠിച്ച് സഹപ്രവർത്തകരുമായി ആലോചിച്ച് വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.