തൃശൂര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ പൊലീസുകാരന് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷഫീര്‍ ബാബുവാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തട്ടിപ്പുസംഘത്തില്‍ ആറു പേരാണുണ്ടായിരുന്നത്. ദക്ഷിണ കര്‍ണാടകയിലെ ഒരു വീട്ടില്‍ നിന്ന് മൂന്നരക്കോടി രൂപയോളമാണ് തട്ടിയെടുത്തത്.
ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് വീട്ടിലെത്തി വ്യാജപരിശോധന നടത്തിയാണ് പണം തട്ടിയെടുത്തത്. ഇവര്‍ മടങ്ങിയതിന് ശേഷമാണ് തട്ടിപ്പിനിരയായതായി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. പിന്നാലെ കര്‍ണാടക പൊലീസ് ഇരിങ്ങാലക്കുടയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നു ആറു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.