തിരുവനന്തപുരം: നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് പേര് പിടിയിൽ. തമിഴ്നാട് സ്വദേശികളായ പ്രശാന്ത് (32), ഗണേഷ് (32), മാർഗ്ഗ ( 22) എന്നിവരാണ് അറസ്റ്റിൽ ആയത്. തിരുവനന്തപുരം റൂറൽഎസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് ( ഡിസ്ട്രിക് ആന്റി നെർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഇവരെ പിടികൂടിയത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിലെ അഡ്രസിലായിരുന്നു പാഴ്സൽ എത്തിയത്. ഇത് വാങ്ങിയ 3 പേരെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് മൂവരും പിടിയിലാകുന്നത്. 105 മിഠായികൾ പാഴ്സൽ -കവറിൽ ഉണ്ടായിരുന്നു. ഈ മിഠായിയിൽ ടെട്രാഹൈഡ്രോകന്നാബിനോള്‍ എന്ന ലഹരി വസ്തുവിന്റെ സാനിധ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർ ടൈൽ ജോലിക്കാരാണ്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.