ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പഞ്ചാബിലെ പോലീസ് സ്ഥാപനങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിലെ (KZF) മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടു. പഞ്ചാബിലെയും യുപിയിലെയും പോലീസ് സേന സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്.
ഇവരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് നേരത്തെ അറിയിച്ചിരുന്നു എന്നാൽ യു പി പോലീസ് ആണ് മരണം സ്ഥിരീകരിച്ചത്. ഗുരുദാസ്പൂർ സ്വദേശികളായ ഗുർവീന്ദർ സിംഗ് (25), വീരേന്ദ്ര സിംഗ് എന്ന രവി (23), ജസൻ പ്രീത് സിംഗ് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അടിയന്തര വൈദ്യചികിത്സയ്ക്കായി പുരൻപൂരിലെ സിഎച്ച്സിയിൽ എത്തിച്ചു.