ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. എഎച്ച്എൽ ധ്രുവ് ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ മറ്റൊരു ഹെലികോപ്റ്റർ കടലിൽ തകർന്ന് രണ്ട് മാസത്തിന് ശേഷമാണ് അപകടമുണ്ടായത്.