പാലക്കാട് ഇരട്ട വോട്ട് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നിയമനടപടി എന്ന് പറഞ്ഞ് എന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാര്‍ത്ഥി ഡോ പി സരിനുള്ള മറുപടി പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.
മൂന്ന് മാസം മുന്‍പ് വാടക വീട് എടുത്ത് സരിന് വോട്ട് ചേര്‍ത്തുവെന്നും സതീശന് ആരോപണം ഉന്നയിച്ചു. മന്ത്രി, അളിയന്, ജില്ല സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള ലോബിയാണ് പാലക്കാട് സിപിഐഎമ്മിനെ നിയന്ത്രിക്കുന്നതെന്നും സതീശന് കുറ്റപ്പെടുത്തി. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത ആളാണ്. അതാണ് ഇപ്പോള്‍ ബഹളം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയുടെ അനുമതിയോടെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍ നിന്നും ബോണ്ട് വാങ്ങിയതെന്നാണ് ആത്മകഥയില്‍ ഇ പി പറയുന്നത്. ഇ പി ജയരാജന് സത്യം മാത്രം പറയുന്നയാളാണ്. ശത്രുക്കളാണോ മിത്രങ്ങളാണോ ഇ പിക്ക് പണി കൊടുത്തത് എന്ന് അന്വേഷിച്ചാല്‍ മതി. ഇ പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണ്. എന്നാല്‍ ഇ പി ജയരാജന് സിപിഐഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇരട്ട വോട്ട് ഉണ്ടെന്ന് സമ്മതിച്ച് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്തെത്തി. ഇരട്ട വോട്ട് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും തെരഞ്ഞടുപ്പ് കമ്മീഷനാണ് ഇതില്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നതെും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സരിന്റെ വോട്ട് വാടക വീടിന്റെ മേല്‍വിലാസത്തിലാണെന്നും ആ വീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.