കോഴിക്കോട്: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം തീർച്ചയായും ഉണ്ടാകുമെന്നും പികെ ഫിറോസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയൊരു ക്യാംപെയ്ന് രീതി ആവിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കി.
ഡ്രോയിങ് റൂം മീറ്റിംഗുകള്‍ പോലെ, താഴെത്തട്ടിൽ നിന്നും ജനങ്ങളുമായി എങ്ങനെ ഇടപെടാൻ സാധിക്കുമെന്നാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രധാനമാറ്റം മൂന്ന് തവണ മത്സരിച്ചവര്‍ മാറി നിൽക്കണം എന്നതാണെന്നും ഇതുകൊണ്ട് യൂത്ത് ലീഗിന്റെ നിരവധി ഭാരവാഹികള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.