കൊച്ചി:വനിതാ സംരംഭകര്‍ക്കിടയിലെ സാമ്പത്തിക അവബോധം വര്‍ധിപ്പിക്കാനായി ട്രാന്സ്യൂണിയന് സിബിലും വിമന്‍ എന്റര്‍പ്രണര്‍ഷിപ് പ്ലാറ്റ്ഫോമും സഹകരിച്ച് സെഹേര്‍ പദ്ധതിക്കു തുടക്കം കുറിച്ചു. കൂടുതല്‍ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്ന വിധത്തില്‍ സാമ്പത്തിക സേവനങ്ങളും വായ്പകളും പ്രയോജനപ്പെടുത്താന്‍ സംരംഭകരെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വനിതാ സംരംഭകര്‍ക്കു പിന്തുണ നല്‍കാനായി നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പൊതു-സ്വകാര്യ സഹകരണത്തോടെയുള്ള ഉദ്യമമാണ് വിമണ്‍ എന്റര്‍പ്രൊണര്‍ഷിപ്പ് പ്രോഗ്രാം. സെഹേര്‍ പദ്ധതിയുടെ ഉദ്ഘാടനം വിമന്‍ എന്റര്‍പ്രണര്‍ഷിപ് പ്ലാറ്റ്ഫോം മിഷന് ഡയറക്ടറും നിതി ആയോഗ് പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവുമായ അന്ന റോയ് ഉദ്ഘാടനം ചെയ്തു.
ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയില്‍ സാമ്പത്തിക ബോധവല്‍ക്കരണത്തിന് നിര്‍ണായക പങ്കാണു വഹിക്കാനുള്ളതെന്ന് അന്ന റോയ് പറഞ്ഞു.വായ്പാ ലഭ്യത,വായ്പകളെ കുറിച്ചുള്ള അവബോധം എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ടാണ് ബിസിനസ് വളരുന്നതെന്ന് ട്രാന്സ്യൂണിയന് സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.