മഹാരാഷ്ട്ര: മഹാരാഷ്ട്ര പോളിങ് ബൂത്തിലേയ്ക്ക്. അടിയൊഴുക്കുകള്‍ക്ക് ഏറെ സാധ്യതയുള്ള മഹാരാഷ്ട്രയിലെ ജനങ്ങളുടെ മനസ്സില്‍ എന്തെന്ന് കുറിക്കപ്പെടാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള മഹായുദ്ധത്തിന് തന്നെയാണ് മഹാരാഷ്ട്ര വേദിയാകുക. മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും രണ്ടായി പിളരുകയും ബിജെപിക്കൊപ്പം ചേരുകയും ചെയ്ത രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ജനങ്ങള്‍ പോളിംങ് ബൂത്തിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ ഏത് ഭാഗമാണ് ശരി എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും ജനങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഇവിടെ ആവേശം ഇരട്ടിയാക്കുന്നത്.
സ്വതന്ത്രരും വിമതരുമൊക്കെയായി ഏഴായിരത്തോളം മത്സരാര്‍ഥികളാണ് 288 മണ്ഡലങ്ങളിലുമായുള്ളത്. മഹായുതി മഹാവികാസ് അഘാഡി സഖ്യങ്ങള്‍ക്ക് ഇത് അഭിമാനത്തിന്റെ പോരാട്ടമാണ്. 148 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന 80 സീറ്റുകളിലും അജിത് പവാറിന്റെ എന്‍സിപി 53 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.