കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്കാരം ഇന്ന്. സഭാ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധികളായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ് ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവരാണ് കബറടക്കത്തിന് നേത്യത്വം നല്‍കുന്നത്.
മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്ജലി അര്‍പ്പിക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം പുത്തന്‍കുരിശില്‍ എത്തിച്ചത്. നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാത്രിയാര്‍ക്കാ സെന്ററില്‍ കബറടക്കശുശ്രൂഷ നടക്കുന്നതിന്റെ ഭാഗമായി ഇന്ന് പുത്തന്‍കുരിശില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാവയുടെ വിയോഗത്തെ തുടര്‍ന്ന് സഭക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നലെയും ഇന്നും മണര്‍കാട് പള്ളി അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.