റിയാദ്: ഇന്ന് സൗദി അറേബ്യ സ്ഥാപക ദിനം. ഹിജ്റ 1139ൽ ദിരിയയിൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യമായി സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് ഫെബ്രുവരി 22ന് സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുന്നത്.
സൗദി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 15ലേറെ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 20 മുതല്‍ 23 വരെ നീളുന്ന പരിപാടികൾ രാജ്യത്തിന്റെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്നവയാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സർക്കാര്‍ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.