വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികം ഇന്ന്. 2013-ൽ ഈ വർഷമാണ് അര്‍ജന്റീനക്കാരനായ ജസ്വീറ്റ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രി കഴിയുന്ന മാർപാപ്പ ഇവിടെ നിന്ന് വാർഷികം ആചരിക്കും. ഇന്ന് റോമിൽ അവധിയാണ്.
മാർച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2013 മാർച്ച് 19 നാണ് ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേൽക്കുന്നത്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസത്തോളമായി റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് 88 കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വത്തിക്കാൻ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ സുഖമായി വിശ്രമിച്ചതായി വത്തിക്കാൻ അറിയിച്ചു.