മലയാളികളുടെ കാതുകള്‍ക്ക് ഇമ്പം പകരുന്ന സ്വരമാധുരി തീര്‍ത്ത ചിത്രവര്‍ണത്തിന്, മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍. മലയാളിയുടെ സംഗീതാസ്വാദനത്തിന് ചിത്രയോളം ഇഴുകിചേര്‍ന്ന് മറ്റൊരു ശബ്ദമില്ല.മലയാളത്തിന്റെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി.തെലുങ്കില്‍ സംഗീത സരസ്വതിയും, കന്നഡയില്‍ ഗാനകോകിലയുമായി പലഭാഷങ്ങളില്‍ പലരാഗങ്ങളില്‍ ചിത്രസ്വരം നിറഞ്ഞു.
1979ല്‍ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ആ ആലാപന മികവിനെ ദേശവും രാജ്യവും പല തവണ ആദരിച്ചു. 16 തവണയാണ് കേരള സര്‍ക്കാരിന്റെ മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്.11 തവണ ആന്ധ്രപ്രദേശിന്റെ മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിന്റെയും മൂന്ന് തവണ കര്‍ണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിന്റെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.
11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്.കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്.1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കിയാണ് ചിത്രയെ ആദരിച്ചത്.
സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം.ചിത്രശബ്ദത്തിനൊപ്പം മൂളാതെ ഒരു ദിനം കടന്നു പോവുക മലയാളിക്ക് ഇന്ന് അസാധ്യമാണ്.വിവിധ ഭാഷകളില്‍ 25000ലധികം പാട്ടുകളാണ് ചിത്ര പാടിയത്, പാടിയതിലേറെയും സൂപ്പര്‍ ഹിറ്റുകളും. കെഎസ് ചിത്ര അനശ്വരമാക്കിയ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാകില്ല. ഏതൊരു മലയാളിയുടെ ജീവിതവുമായി ആ ശബ്ദം ഇഴുകിച്ചേര്‍ന്നിരിക്കുകയാണ്.