ഉത്തർപ്രദേശ് : സ്ത്രീകളയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടുപൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി. രണ്ട് യുവാക്കൾക്കെതിരെ ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ വിചിത്ര പരാമർശം.
ബലാത്സംഗ ശ്രമവും ബലാത്സംത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ ഈ പരാമർശം. 2021 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ യുവാക്കൾ പെൺക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. അതേസമയം ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.