ബേസില്‍ ജോസഫ് നായകനായി എത്തി വന്‍ ഹിറ്റായ മാറിയ ചിത്രമാണ് പൊന്മാന്. ചിത്രത്തിന്റെ വിജയത്തില്‍ ബേസിലിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടന് ടൊവിനോ. ബേസിലിന്റെ അടുത്ത പടം ഹിറ്റാകട്ടെ, കോടികള്‍ വാരട്ടേ എന്നാണ് ടൊവിനോ ആശംസിച്ചിരിക്കുന്നത്. ബേസിലിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും ടൊവിനോ വ്യക്തമാക്കുന്നു.
ജ്യോതിഷ് ശങ്കറാണ് പൊന്മാന് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബേസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജി ആര് ഇന്ദുഗോപന്, ജസ്റ്റിന് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തില്‍, സ്റ്റെഫി എന്ന നായികയായി ലിജോമോള്‍ ജോസ്, മരിയന്‍ ആയി സജിന്‍ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥന് എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.