കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും കെ കെ രമ എംഎല്‍എയുടേയും മകന് അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. രാവിലെ പതിനൊന്നരയോടെ വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.