കൊച്ചി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സഹായഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ശ്രുതിയുടെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോജിന്‍ പി ജോയ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം തുക ശ്രുതിക്ക് കൈമാറും. ശ്രുതി നിലവില്‍ താമസിക്കുന്ന വീട്ടിലേക്ക് ആവശ്യമായ ഫര്‍ണ്ണിച്ചര്‍ അടക്കമുള്ളവ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എത്തിക്കാന്‍ തയ്യാറാണെന്നും സംഘടന അറിയിച്ചു.
ശ്രുതിക്ക് ആറ് മാസത്തേക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു.
ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.മാസം 15,000 രൂപ വീതം നല്‍കാമെന്നാണ് രാഹുല്‍ അറിയിച്ചത്.