ആലപ്പുഴ: ഇന്ന് വൈകീട്ട് നാല് മണി മുതല്‍ അരൂര്‍ – തുറവൂര്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. അരൂര്‍ അമ്പലം മുതല്‍ അരൂര്‍ പള്ളിവരെയുള്ള ഭാഗത്ത് റോഡ് അറ്റകുറ്റപണി നടത്തുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തുറവൂര്‍ ഭാഗത്ത് നിന്ന് അരൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂര്‍ ഭാഗത്ത് നിന്ന് തുറവൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ മാത്രമാണ് ഗതാഗതം അനുവദിക്കുക.
അതേസമയം എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവര്‍ കുണ്ടന്നൂരില്‍ നിന്നും തൃപ്പൂണിത്തുറ വഴിയോ ചെല്ലാനം വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്. എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകണം. എന്നാല്‍ ഈ വഴി വലിയ വാഹനങ്ങള്‍ കടത്തിവിടില്ല.