കുവൈത്ത്: കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും നടന്ന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകളില്‍ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.
217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങള്‍ കണ്ടുകെട്ടുകയും 24 വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. 979 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.