രാജസ്ഥാൻ: സർക്കാർ ആശുപത്രിയിൽ യൂട്യൂബ് നോക്കി ചികിത്സ നടത്തി എന്ന് ആരോപണം. രാജസ്ഥാനിലെ ജോധ്പൂരിലെ പൗത്തയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്.
ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിലായി ദീപാവലി ആഘോഷമായതിനാൽ ആശുപത്രി ജീവനക്കാർ ഭൂരിഭാഗവും അവധിയിലായിരുന്നു. ഒരു രോഗി ചികിത്സക്കെത്തിയ ഘട്ടത്തിൽ ആശുപത്രിയിലെ ഇ സി ജി വിദഗ്ധന്റെ അഭാവത്തിൽ അറ്റൻഡർ ഇ സി ജി മെഷീൻ സ്വയം യൂട്യൂബ് നോക്കി പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്.
രോഗിയോടൊപ്പമുണ്ടായിരുന്ന ബന്ധുക്കളാണ് ചികിത്സ തടയുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. സംഭവം വിവാദമായതോടെ ആഭ്യന്തര അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചു.