ബംഗളൂരു: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനായ ‘ടോക്സിക്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ എച്ച്എം ടി പ്ലാൻ്റേഷനിലെ മരങ്ങൾ വെട്ടി നശിപ്പിച്ചതിനും വനഭൂമി നശിപ്പിച്ചതിനും സിനിമാ നിർമ്മാതാക്കൾക്കെതിരെ കർണാടക വനംവകുപ്പ് ചൊവ്വാഴ്ച എഫ്ഐആർ ഫയൽ ചെയ്തു. സിനിമയുടെ ചിത്രീകരണത്തിനായി ക്രിയേറ്റീവ് സെറ്റ് സ്ഥാപിക്കാനാണ് മരങ്ങൾ വെട്ടിയത്.
വനഭൂമി നശിപ്പിച്ചതിൽ രോഷാകുലരായ മന്ത്രി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി നിർമ്മാതാക്കൾക്കും മരങ്ങൾ മുറിക്കാൻ അനുമതി നൽകിയവർക്കും എതിരെ കേസും ഉണ്ടാകും. 1963 ലെ കർണാടക ഫോറസ്റ്റ് ആക്ട് സെക്ഷൻ 24(ജി) പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.