ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ രണ്ട് ഓഫീസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. തെരഞ്ഞെടുപ്പ് നടക്കാരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആയ ഗൗരവ്, ഡ്രൈവര്‍ അജിത് എന്നീ രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂ ഡല്‍ഹിയിലെ ചില മേഖലകളില്‍ ചില ആളുകള്‍ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് ഇവരെ പിടികൂടുന്നത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോഴാണ് 5 ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.