കോട്ടയം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോട്ടയത്ത് ഗവര്‍ണര്‍ കൂടി പങ്കെടുത്ത പരിപാടിയില്‍ ആണ് തിരുവഞ്ചൂരിന്റെ പ്രസംഗം. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും. ഇതിനിടെയാണ് ഇന്നലെ നടന്ന പരിപാടിക്കിടെ തിരുവഞ്ചൂരിന്റെ ഗവര്‍ണറെ പുകഴ്ത്തിയുള്ള പ്രസംഗം. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് തുടരണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയത്.
എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തില്‍ തന്നെ ഗവര്‍ണറായി വരട്ടെയന്ന് ആശംസിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം.ഭരണപരമായ ആധിപത്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കണം. ഗവര്‍ണറുടെ പോസിറ്റീവ് കാര്യങ്ങളെ സ്വാഗതം ചെയ്യുകയാണ്. യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളോട് വിയോജിപ്പ് അപ്പപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ തുടരുന്നു എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.