രോഗാണുമൂലമുള്ള ഏറ്റവും വലിയ പകര്‍ച്ചവ്യാധി ക്ഷയരോഗമെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞദിവസം ഡബ്ല്യൂഎച്ച്ഒ
പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരമുളളത്. ആകെ ടി.ബി. രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്. ഔഷധപ്രതിരോധമുള്ള രോഗത്തിന്റെ വ്യാപനമാണ് വലിയഭീഷണി.
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധം തുടങ്ങിയശേഷം ഏറ്റവും കൂടുതല്‍ പുതിയ രോഗികളുണ്ടായ വര്‍ഷമാണ് കഴിഞ്ഞുപോയത്. 82 ലക്ഷം പേരിലാണ് പുതിയതായി സ്ഥിരീകരിച്ചത്. മുന്‍പുള്ള മൂന്നുവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ജീവനപഹരിച്ചത് കോവിഡാണ്. എന്നാല്‍, 2023-ല്‍ 12.5 ലക്ഷം ജീവനെടുത്ത് ക്ഷയരോഗം ഒന്നാം സ്ഥാനത്തെത്തി.