ഹൈദരാബാദ്: നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം. തെലങ്കാനയില്‍ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികള്‍ ചോര്‍ച്ച പരിഹരിക്കാന്‍ അകത്ത് കയറിയപ്പോഴാണ് അപകടം.
സംഭവത്തിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേര്‍ ഉള്ളിൽ അകപ്പെട്ടതായുമാണ് പുറത്ത് വരുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.തെലങ്കാനയിൽ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരുന്ന തുരങ്കം കഴിഞ്ഞ ദിവസമാണ് തുറന്നത്.