ചെന്നൈ : തമിഴ് നാട്ടിലെ മത്സ്യത്തൊഴിലാളിക്കൾക്കായി ആദ്യ സമരത്തിന് ഒരുങ്ങി തമിഴക വെട്രി കഴകം നേതാവും സിനിമ താരവുമായ വിജയ്. രാഷ്ട്രീയ പ്രേവേശനത്തിന് ശേഷമുള്ള ടിവികെയുടെ ആദ്യ സമരമാണ് ഇത്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് വിജയുടെ ആദ്യ സമരം. ഇതിനായി കടലൂരില്‍ വലിയ പ്രതിഷേധസമ്മേളനം നടത്താനാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സമ്മേളനത്തിന് അനുമതിതേടി പോലീസിന് അപേക്ഷ സമർപ്പിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ചെന്നൈയിലെ പരന്തൂർ വിമാനത്താവളപദ്ധതിക്കുനേരേ പ്രതിഷേധിക്കുന്ന നിവാവാസികളെ സന്ദർശിച്ചതല്ലാതെ വിജയ് നേരിട്ട് സമരം നയിച്ചിട്ടില്ല.ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പതിവായി തട്ടിക്കൊണ്ടുപോകുന്നതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് വിജയുടെ സമരം . വിജയ്യുടെ ആദ്യ സമരം ഡിഎംകെ നയിക്കുന്ന സംസ്ഥാന സർക്കാരിനെയും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെയും സമ്മർദ്ദത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.