ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ ഗിരിജ കുമാരി (55) സൂര്യ (28) എന്നിവർക്കാണ് പരുക്കേറ്റത്. എം സി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.