ദിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന,ശോഭ എന്നിവരാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ 3 കുഞ്ഞുങ്ങളും 2 സ്ത്രീകളുമുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാർ ഫ്ളൈഓവറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇവർ തിരുച്ചിറപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു.