കോഴിക്കോട്: വള്ളിക്കുന്ന് കടലുണ്ടിയില്‍ കാറില്‍ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. കോഴിക്കോട് കക്കട്ടില്‍ സ്വദേശികളായ നരിപ്പറ്റ കമ്പനിമുക്ക് ചാലില്‍ വീട്ടില്‍ ലബീബ് (21), നരിപറ്റ നമ്ബിത്താൻകുണ്ട് എളയിടത്ത് വീട്ടില്‍ മുഹമ്മദ് അലി (28സ്) എന്നിവരാണ് 335 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. മയക്കുമരുന്ന് കടത്തികൊണ്ട് സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്ക് മയക്കുമരുന്ന് കിട്ടിയത് എവിടെ നിന്നാണെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.