കോതമംഗലം: കുട്ടംപുഴ വടാട്ടുപാറ ഭാഗത്ത് ഇടമലയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫായിസ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും ആലുവ സ്വദേശികളാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ കോതമംഗലത്തുനിന്ന് എത്തിയ ഫയര്‍ഫോഴ്സിന്റെ സ്കൂബ ടീമും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.