രാവിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വീട്ടിലെത്തി അമ്മയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിൽ നാമനിർദ്ദേശക പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം സ്വീകരിച്ചു. തുടർന്ന് മേലാമുറി ജങ്ഷനിൽ നിന്നും കൂറ്റൻ റാലി ആരംഭിച്ചു.
ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ അണിനിരന്ന റാലിക്ക് നേതൃത്വം നൽകാൻ കേരളത്തിലെ യുഡിഎഫ് നേതൃത്വം ഒന്നാകെ എത്തിയിരുന്നു. വലിയങ്ങാടി മാർക്കറ്റിലൂടെ വ്യാപാരികളുടെയും ജനങ്ങളുടെയും അകമഴിഞ്ഞ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് റാലി മുന്നോട്ടു നീങ്ങിയത്.
യൂത്ത്കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ഉദയ്ഭാനു ചിബ്, എംപിമാരായ വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ജെബി മേത്തർ, എഐസിസി സെക്രട്ടറിമാരായ പി.സി വിഷ്ണുനാഥ് എംഎൽഎ, എംഎൽഎമാരായ അൻവർ സാദത്ത്, എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം,
കെ സി ജോസഫ്, അബ്ദുൽ മുത്തലിബ്, ജ്യോതികുമാർ ചാമക്കല, യുഡിഎഫ് സംസ്ഥാന നേതാക്കൾ തുടങ്ങിയവർ റാലിക്കും നിർദ്ദേശക പത്രിക സമർപ്പിക്കുന്നതിനും നേതൃത്വം നൽകി. രാഹുലിന്റെ അമ്മ ബീനയും സഹോദരി രജനിയും നിർദ്ദേശക പത്രിക സമർപ്പിക്കുമ്പോൾ സന്നിഹിതരായിരുന്നു.