കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിയിൽ പങ്കെടുക്കവെ ഉമ തോമസ് എംഎൽഎക്ക് പരിക്കുപറ്റിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
മന്ത്രിയും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സംഘാടകർ ഒരുക്കിയിരുന്നില്ല. ഇത് ഗുരുതരകരമായ വീഴ്ചയാണ്. പതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടി എന്ന നിലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പരിപാടിക്ക് പൊലീസ് അനുമതി നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം ആരാഞ്ഞു.