കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജിൽനിന്നു വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. 60-70 ശതമാനം ശ്വാസോച്ഛാസം ഉമ തോമസ് സ്വയം എടുക്കുന്നുണ്ട്. പ്രഷര്‍ സപ്പോര്‍ട്ട് മാത്രമാണ് നൽകുന്നൊള്ളൂയെന്നും ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നുരണ്ടുദിവസം കൂടി മാത്രമേ വെന്റിലേഷന് പിന്തുണ ആവശ്യമുണ്ടാവുകയുള്ളുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. എക്സറേയില്‍ ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് ഉണ്ട് അതിനാല്‍ രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.