2025 2026 സാമ്പത്തിക വർഷത്തേക്കുള്ള മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. കൃഷി, ഉല്‍പ്പാദനം, തൊഴില്‍, എംഎസ്എംഇകള്‍, ഗ്രാമീണ മേഖലകളുടെ ഉന്നമനം, നവീകരണം തുടങ്ങി പത്തോളം മേഖലകളിലാണ് ഈ വര്‍ഷത്തെ ബജറ്റ് ഊന്നല്‍ നല്‍കിയത്. കൂടാതെ കാന്‍സര്‍ അടക്കം അപൂര്‍വ രോഗങ്ങള്‍ക്കുള്ള 36 മരുന്നുകള്‍ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും .ഈ മരുന്നുകള്‍ക്ക് വില കുറയും. മൂന്ന് കാന്‍സര്‍ ചികിത്സ മരുന്നുകളെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയത്.
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് കോബാള്‍ട്ട് ഉല്‍പ്പന്നം, എല്‍ഇഡി, സിങ്ക്, ലിഥിയം-അയണ്‍ ബാറ്ററി സ്ക്രാപ്പ്, 12 നിര്‍ണായക ധാതുക്കള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവി വാഹന നിര്‍മാതാക്കള്‍ക്ക് ഗുണപരമാകുന്നതാണ് ഈ നടപടി.കൂടാതെ കയറ്റുമതി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
2024-ല്‍ കേന്ദ്രസര്‍ക്കാര്‍, ജൈവവിഘടനം ചെയ്യാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദിഷ്ട ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ന്നു. കൂടാതെ ഇന്ററാക്ടീവ് ഫ്ലാറ്റ് പാനല്‍ ഡിസ്പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.