കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒമ്പതിന് കിരൺ റിജിജു മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനു
പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദർശനം. വൈകിട്ട് നാലുമണിയോടുകൂടി കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം. എൻഡിഎ എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കിരൺ റിജിജു എത്തുന്നത്.
മുനമ്പത്ത് എത്തുന്ന കിരൺ റിജിജുവിന് സ്വീകരണം ഒരുക്കാനാണ് മുനമ്പം ജനത തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബില്ല് പാസായതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പം ജനത നടത്തിയിരുന്നത്. കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ വിമർശിച്ചും സമരസമിതി രംഗത്തെത്തിയിരുന്നു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം.