ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബുധാൽ ഗ്രാമത്തിലെ പ്രദേശവാസികളെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം പ്രദേശവാസികളെയാണ് രോഗവ്യാപനത്തെ തുടർന്ന് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. അതേസമയം മുഴുവൻ കുടുംബങ്ങളെയും മാറ്റില്ല എന്നും അസുഖ ബാധിത കുടുംബങ്ങളെയും അടുത്ത ബന്ധുക്കളെയും സുരക്ഷയ്ക്കായി മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് എംഎല്‍എ ജാവേദ് ഇഖ്ബാല്‍ പറഞ്ഞു.
ഡിസംബര്‍ ഏഴിനാണ് അജ്ഞാത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അന്ന് രോഗബാധിതരായി മരിച്ചത് .
പിന്നാലെ മറ്റ് രണ്ട് കുടുംബങ്ങളില്‍ കൂടി രോഗബാധയുണ്ടായി. ഇതുവരെ പ്രദേശത്ത് 17 ദുരൂഹമരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ 11 പേര് ചികിത്സയിലാണ്.കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധകണ്ടെത്തിയിരുന്നു