കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് ‘യുടിഐ നിഫ്റ്റി200 ക്വാളിറ്റി 30 ഇന്‍ഡെക്സ് ഫണ്ട്’, ‘യുടിഐ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇന്‍ഡക്സ് ഫണ്ട്’ എന്നീ പേരുകളില്‍ രണ്ട് പുതിയ ഇന്‍ഡെക്സ് ഫണ്ടുകള്‍ അവതരിപ്പിച്ചു. ഈ ഫണ്ടുകള്‍ യുടിഐയുടെ ഇന്‍ഡെക്സ് ഫണ്ട് മാനേജ്മെന്റ് മേഖലയിലെ വിപുലമായ പ്രവൃത്തിപരിചയം പ്രയോജനപ്പെടുത്തി ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപ ഓപ്ഷനുകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് ഒരുക്കുന്നത്. ഇന്ത്യന്‍ ഇക്വിറ്റിയുടെ ടാര്‍ഗെറ്റു ചെയ്ത മേഖലകളില്‍ അല്ലെങ്കില്‍ നിക്ഷേപ ശൈലികളില്‍ നിക്ഷേപിക്കാനാണ് ഈ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നത്.
നിഫ്റ്റി200 ക്വാളിറ്റി 30 ടിആര്‍ഐ പിന്തുടരുന്ന ഓപ്പണ്‍-എന്‍ഡഡ് സ്കീമാണിത്.യുടിഐ നിഫ്റ്റി200 ക്വാളിറ്റി 30 ഇന്‍ഡക്സ് ഫണ്ട് ഓപ്പണ്‍-എന്‍ഡഡ് സ്കീം യുടിഐ മ്യൂച്ചല്‍ ഫണ്ടിന്റെ ഇന്‍ഡക്സ് ഫണ്ട് ഓഫറുകളുടെ നൂതനമായ കൂട്ടിച്ചേര്‍ക്കലാണ്. ഇതിലൂടെ ശക്തമായ സാമ്പത്തിക മാനദണ്ഡങ്ങളും സ്ഥിരതയുള്ള ബാലന്‍സ് ഷീറ്റുമുള്ള 30 ഉയര്‍ന്ന നിലവാരമുള്ള കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയില്‍ നിക്ഷേപിക്കാം.
യുടിഐ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇന്‍ഡക്സ് ഫണ്ടും വിപണിയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഇന്ത്യയിലെ 10 പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളുടെ വൈവിധ്യമാര്‍ന്ന പോര്ട്ട്ഫോളിയോയിലേക്കാണ് അവസരം നല്കുന്നു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) സെപ്തംബര്‍ 16 ന് അവസാനിക്കും. 5,000 രൂപയാണ് ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
അനുയോജ്യമായതും കരുത്തുറ്റതുമായ നിക്ഷേപ മാര്‍ഗങ്ങള്‍ക്കൊപ്പം യുടിഐ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇന്‍ഡക്സ് ഫണ്ടിന്റെയും യുടിഐ നിഫ്റ്റി 200 ക്വാളിറ്റി 30 ഇന്‍ഡക്സ് ഫണ്ടിന്റെയും അവതരണം യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ നിക്ഷേപകരുടെ ശാക്തീകരണ ത്തിന്റെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണെന്ന് യുടിഐ എഎംസിയുടെ പാസീവ്, ആര്‍ബിട്രേജ് & ക്വാണ്ട് സ്ട്രാറ്റജീസ് മേധാവി ശര്‍വന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?