ഓസ്ലോന്മ ചാരത്തിമിംഗലമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന വാല്ദിമിര് തിമിംഗലത്തെ നോര്‍വെയുടെ തീരത്തു ചത്തനിലയില്‍ കണ്ടെത്തി. റിസാവിക ഉള്‍ക്കടലില്‍ മീന്‍പിടിക്കാന്‍ പോയ അച്ഛനും മകനുമാണു തിമിംഗലത്തെ കണ്ടെത്തിയത്. 2019ല്‍ ഈ തിമിംഗലത്തെ കണ്ടെത്തുമ്പോള്‍ അതിന്റെ മേലുണ്ടായിരുന്ന പടച്ചട്ടപോലുള്ള ബെല്‍റ്റില്‍ ‘എക്യുപ്മെന്റ് ഫ്രം സെന്റ് പീറ്റേഴ്സ്ബര്‍ഗ്’ എന്ന് രേഖപ്പെടുത്തിയിരുന്നു. അന്നുമുതലാണ് ഈ തിമിംഗലം റഷ്യയുടെ ചാരന് എന്നപേരില്‍ ‘കുപ്രസിദ്ധി’യാര്‍ജിച്ചത്. വാല്ദിമിറിന് 14 അടി നീളമുള്ള 2700 പൗണ്ട് തൂക്കവും വരും. എന്നാല്‍ തിമിംഗലത്തിന്റെ ഉടമസ്ഥത റഷ്യയിത് തള്ളിക്കളയുകയുകയാണു ചെയ്തത്. മറ്റാരും തിമിംഗലത്തിന്റെ അവകാശവാദം ഉന്നയിച്ചു രംഗത്തു വരാതിരുന്നതോടെ ദുരൂഹത വര്‍ധിക്കുകയും ചെയ്തു. മനുഷ്യരുടെ സാന്നിധ്യമുള്ളയിടങ്ങളില് കഴിയുന്നതിന് വാല്‍ദിമിറിനു പ്രശ്നങ്ങളുണ്ടായിരുന്നില്ല.