കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ തമിഴ്നാട്ടിലെന്ന് സൂചന. അസാധാരണ നടപടിയുമായി കോടതി രംഗത്ത് വന്നതോടെയാണ് ഒളിവിൽ പോയത്. അർജുനോട് കോടതിയിൽ ഹാജരാകാൻ ഹെെക്കോടതി ഉത്തരവിട്ടിരുന്നു. കട്ടപ്പന പോക്സോ കോടതിയിൽ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്. നിശ്ചിത സമയ പരിധിക്കുള്ളിൽ കോടതിയിൽ ആരോപണ വിധേയൻ കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നും കട്ടപ്പന കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.