കേരളത്തിൽ മേൽവിലാസം ഉള്ള ആളുകൾക്ക് സംസ്ഥാനത്തെ ഏത് ആര്.ടി.ഓഫീസിലും തടസ്സമില്ലാതെ ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം. നിലവിലുണ്ടായിരുന്ന നിയമപ്രകാരം സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹന രജിസ്ട്രേഷൻ അനുവദിച്ചിരുന്നത്.
എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിന് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തി. ഇനി KL-1 മുതല്‍ KL-86 വരെയുള്ള ഏത് ആർ ടി ഓഫീസിലും വാഹന രജിസ്ട്രേഷൻ സാധ്യമാകും.