ന്യൂഡൽഹി: ഡൽഹിയിൽ പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാർച്ച് 31-നുശേഷം പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.
ഡൽഹിയിലെ ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും സിര്‍സ കൂട്ടിച്ചേർത്തു. 2025 ഡിസംബറോടെ ഡൽഹിയിലെ സി.എൻ.ജി. ബസുകളിൽ 90 ശതമാനവും ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും പകരം ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.