കൊച്ചി:വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ.പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു.കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.രൂപേഷിനെതിരെ ഗൂഢാലോചന,ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു.2014ലായിരുന്നു കേസിനാസ്പദമായ സംഭവം.സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.
സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം;ചരിത്രത്തിലാദ്യമായി 53000 പിന്നിട്ടു
മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നല്കി എന്നാരോപിച്ചാണ് എബി പ്രമോദിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയത്.തോക്കുള്‍പ്പെടെ സംഘത്തിന്റെ കയ്യിലുണ്ടായിരുന്നു.പ്രമോദിന്റെ അമ്മയാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. പ്രമോദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സംഘം വധഭീഷണി മുഴക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഘുലേഖകള്‍ വീടിന്റെ പരിസരത്ത് വിതറിയ സംഘം ഓടിപ്പോവുകായയിരുന്നു.