തിരുവനന്തപുരം: വെള്ളനാട് കുളക്കോട് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 10 വയസുകാരിയായ ദിൽഷിതയാണ് മരിച്ചത്. ദിൽഷിതയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇളയകുട്ടിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദിൽഷിത ശുചി മുറിയിൽ കയറി വാതിലടച്ചത്.
പിന്നീട് ഷാൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു. പേനയ്ക്ക് വേണ്ടി കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദിൽഷിത. മൃതദേഹം വെള്ളനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.