മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി പിഡിപി. പിഡിപി എറണാകുളം ജില്ലാ പ്രസിഡൻറാണ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയത്.
പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാർ മലപ്പുറത്ത് ജീവിക്കുന്നതെന്നും മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് . കൂടാതെ ഈഴവർക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നുമുള്ള പരാമർശവും വെള്ളാപ്പള്ളി നടത്തിയിരുന്നു. ചുങ്കത്തറയിൽ നടന്ന കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലക്കെതിരെ രൂക്ഷ പാരാമർഷങ്ങളുമായി രംഗത്തെത്തിയത് .