തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊലപാതക കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ഉറപ്പിച്ചു.സ്ത്രീയ തെളിവുകള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ മാനസിക പ്രശ്നം ഉണ്ടെന്നു കണ്ടെത്തല്‍ ഇല്ല.നിലവിൽ പ്രതി അഫാനുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ്.
ആത്മഹത്യയെ കുറിച്ച് കുടുംബം ആലോചിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കും എന്നും റൂറൽ എസ്പി കെ എസ് സുദര്ശന് പറഞ്ഞു .ആശുപത്രിയില്‍ നിരീക്ഷണം ഒഴിവാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചാല്‍ ജയിലിലേക്ക് മാറ്റും. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി അപേക്ഷയും ഉടന്‍ നല്‍കും. അതേസമയം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട അഫാന്റെ ‘അമ്മ ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട് എന്ന അഫാന്റെ പിതാവ് അബ്ദുൽ റഹീം വ്യക്കതമാക്കിയിരുന്നു .