തിരുവനന്തപുരം: ഇന്നലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകം അരങ്ങേറിയത്. കൊലപാതകക്കേസിൽ പ്രതിയായ അഫാന് ആറു പേരെയാണ് ആക്രമിച്ചത് അതിൽ അഞ്ചുപേർ ഇന്നലെ തന്നെ മരിച്ചു . മരിച്ചവരിൽ അഫാന്റെ പെൺസുഹൃത്ത് ഫർസാനയും ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നായിരുന്നു പെണ്‍സുഹൃത്ത് ഫര്‍സാനയെ പ്രതി അഫാന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു .
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അഫാന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു .വീട്ടില്‍ നിന്ന് ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ അഫാന്, പേരുമലയിലെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത് ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയത്ത്. ഫര്‍സാനയെയും ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു