മലപ്പുറം : പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ മലപ്പുറം നിലമ്പൂരില്‍ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ഇന്ന് വിധിപറയും .കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാത്ത വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവമായ കൊലക്കേസ് ആണിത്. അത്കൊണ്ട് തന്നെ കേസിൽ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും.
കേസിലെ മുഖ്യ പ്രതി ഷൈബിന് അഷ്റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് ഉള്ളത്. 2019 ലാണ് പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് ഒറ്റമൂലി മരുന്നുകളുടെ രഹസ്യങ്ങളറിയാൻ തട്ടിക്കൊണ്ടുവരുന്നത്. കൂട്ട് പുറത്ത് പായാതെ വന്നതോടെ ക്രൂര പീഡനങ്ങളേറ്റായിരുന്നു ഷാബ ഷെരീഫ് കൊല്ലപ്പെട്ടത് .