ന്യൂഡല്‍ഹി: കര്‍ഷകസമരം നടക്കുന്ന വേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്.200 ദിവസമായി കര്‍ഷകര്‍ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണ്,കര്‍ഷകരാണ് രാജ്യത്തെ നയിക്കുന്നത് അവരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് ഫോഗട്ട് ചേര്‍ത്തു.ശംഭു അതിര്‍ത്തിയിലെത്തിയശേഷമായിരുന്നു ഫോഗട്ടിൻ്റെ പ്രതികരണം.ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചത് എൻ്റെ ഭാഗ്യമാണ്.ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടെന്ന് പറയുവാനാഗ്രഹിക്കുന്നു.നമ്മുടെ അവകാശങ്ങള്‍ക്കായി നമ്മള് നിലകൊള്ളും. കാരണം നമുക്കായി സംസാരിക്കാന്‍ വേറെ ആരുമില്ല.
വിനേഷിനെ ഹാരമണിയിച്ചാണ് കര്‍ഷകര്‍ സ്വീകരിച്ചത്.പ്രതിഷേധമ സമാധനപരമായും എന്നാല്‍ തീവ്രമായുമാണ് നടക്കുന്നതെന്ന് കര്‍ഷകസമരത്തിന് നേതൃത്വം നല്കുന്ന സര്‍വാര്‍ സിംഗ് പന്ദർപറഞ്ഞു.കേന്ദ്രം തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് .എല്ലാ വിളികള്‍ക്കും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യരന്്റി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം