റിയാദ്: സൗദി അറേബ്യയില്‍ വിസാനിയമ ലംഘനം നടത്തി അനധികൃതമായി താമസിക്കുന്ന 22,373 പേര് പുതുതായി അറസ്റ്റിലായി. ഒരാഴ്ചക്കിടെ രാജ്യവ്യാപകമായി ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകള്‍ അറസ്റ്റിലാകുന്നത്. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്. സെപ്തംബര്‍ 5 മുതല്‍ 11 വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര് പിടിയിലായത്.
14,216 പേരും അതിര്‍ത്തി സുരക്ഷാനിയമ ലംഘനത്തിന് 4,943 പേരും തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് 3,214 പേരുമാണ് പിടിയിലായത്. രാജ്യാതിര്‍ത്തി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,507 പേരും പിടിയിലായി. ഇതില്‍ 46 ശതമാനം യമനികളും 53 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ചതിന് 80 പേരും അറസ്റ്റിലായിട്ടുണ്ട്.