ഇംഫാൽ: മണിപ്പൂരിൽ കാങ്പോക്പി ജില്ലയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ജനക്കൂട്ടം ആക്രമിച്ചു. സൈബോൾ ഗ്രാമത്തിൽ നിന്ന് കേന്ദ്രസേനയെ നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അക്രമാസക്തരായ ജനക്കൂട്ടം വെള്ളിയാഴ്ച രാത്രി ഓഫീസിന് നേരെ കല്ലെറിയുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു.
ആക്രമണത്തിൽ എസ്പിക്കും സഹ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഓഫീസ് വളപ്പിലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എസ്പി മനോജ് പ്രഭാകറിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അദ്ദേഹം ആക്രമണം നിയന്ത്രിക്കാൻ ശ്രമിച്ചു. ഡിസംബർ 31 ന് സൈബോൾ ഗ്രാമത്തിൽ സുരക്ഷാ സേന കുക്കി സ്ത്രീകൾക്കെതിരെ നടത്തിയ ലാത്തി ചാർജിനുള്ള മറുപടിയായിരുന്നു ഇത്.